Chenda poster

1973 · song 3

Nrithyathi Nrithyathi

From Chenda

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

നൃത്യതി നൃത്യതി ബ്രഹ്മപദം നക്ഷത്ര നവഗ്രഹ ഹംസപദം നൃത്യതി നൃത്യതി ബ്രഹ്മപദം ആയിരം അണ്ഡകടാഹങ്ങളലയും അനന്തമാം ക്ഷീരപഥത്തില്‍ ശബ്ദമായ് രൂപമായ് ജീവനുവിടരാന്‍ സഹസ്രദലങ്ങളായ് മിഴിതുറക്കാന്‍ വിശ്വശില്‍പ്പിയുടെ പിച്ചളച്ചെണ്ടയില്‍ വിളഞ്ഞൂ പണ്ടീ താളം താളം - ആദിതാളം ഇത് ധ്വനിപ്രതിധ്വനികള്‍തന്‍ പ്രണവതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദം വീണാവേണുമൃദംഗനിനാദം വിഹരതി വിദ്യാധരഗീതം സര്‍പ്പഫണത്തിരുമുടിക്കെട്ടുലയും യക്ഷകിന്നര നടനമേളം അഷ്ടദിക്പാലകര്‍ കൊട്ടും തുടിയുടെ സൃഷ്ടിസ്ഥിതിലയതാളം താളം - ആദിതാളം ഇത് ധനധാന്യപ്രപഞ്ചത്തിന്‍ ഭ്രമണതാളം താളം.. നൃത്യതി നൃത്യതി ബ്രഹ്മപദം

Published by the catalogue editor. Rights remain with the original creators.