1973 · song 6

Sreevalsam Maaril

From Chaayam

Credits

Singer
Ayiroor Sadasivan
Lyricist
Vayalar
Composer
G Devarajan

Lyrics

ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ശീതാംശുകലേ ശ്രീകലേ ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ പ്രേമദേവതേ ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഹൃദയമാം ശംഖില്‍ ഭൂപാളവുമായ് ഉദയാദ്രിസാനുവിലൂടെ വെണ്‍കൊറ്റക്കുട ചൂടിയ നിന്‍ മണി- സ്യന്ദനമൊഴുകും വഴിയില്‍ മൂകമാം എന്റെയീ കല്‍വിളക്കും കൊണ്ട് മുഖം കാണിക്കാന്‍ വന്നൂ - പണ്ടേ മുഖം കാണിക്കാന്‍ വന്നൂ രാഗം ഞാന്‍ - താളം ഞാന്‍ അനുരാഗം ഞാൻ യുഗങ്ങളും ഞാനും ഒന്നിച്ചുണര്‍ന്നു ഒരു ജീവബിന്ദുവിനുള്ളില്‍ നിന്നൊറ്റക്കല്‍ മണ്ഡപനടയിലെ ചന്ദനപ്രതിമകള്‍ക്കരികില്‍ കാലമാം കാമുകന്‍ തന്ന നിന്‍ കൌസ്തുഭം കടം ചോദിക്കാന്‍ നിന്നൂ - അന്നേ കടം ചോദിക്കാന്‍ നിന്നൂ ദാഹം ഞാന്‍ - സ്നേഹം ഞാന്‍ നിത്യമോഹം ഞാന്‍ ശ്രീവത്സം മാറില്‍ ചാര്‍ത്തിയ ശീതാംശുകലേ ശ്രീകലേ ഭൂമിക്കു പുഷ്പാഭരണങ്ങള്‍ നല്‍കിയ പ്രേമദേവതേ ഭിക്ഷാംദേഹി ഭിക്ഷാംദേഹി ഭിക്ഷാംദേഹി

Published by the catalogue editor. Rights remain with the original creators.