1973 · song 3

Gokulaashtami Naal

From Chaayam

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഗോകുലാഷ്ടമിനാള്‍ ഇന്നു ഗുരുവായൂരപ്പനു തിരുനാള്‍ വാകച്ചാര്‍ത്തു വേണ്ടേ - കൃഷ്ണാ വര്‍ണ്ണപ്പീലി വേണ്ടേ - കൃഷ്ണാ ഗോകുലാഷ്ടമിനാള്‍ തൃക്കൈ വെണ്ണ വേണ്ടേ - കാലത്ത് തിരുവാര്‍പ്പിലുഷ വേണ്ടേ പത്മകുംഭങ്ങളില്‍ അഭിഷേകത്തിനു പഞ്ചഗവ്യം വേണ്ടേ - കൃഷ്ണാ ഗോപാലാ ഗോകുലാഷ്ടമിനാള്‍ തങ്കക്കുമ്പിള്‍ വേണ്ടേ കണ്ണനു തിരുവൂണമൃതു വേണ്ടേ പന്തീരടികഴിഞ്ഞമ്പലപ്പുഴയിലെ പാല്‍പ്പായസം വേണ്ടേ - കൃഷ്ണാ ഗോപാലാ ഗോകുലാഷ്ടമിനാള്‍ ദീപക്കാഴ്ച വേണ്ടേ പൂജയ്ക്കു ദിവ്യാഷ്ടപദി വേണ്ടേ പള്ളിയറയ്ക്കുള്ളില്‍ രാധ വിരിയ്ക്കും പത്മമഞ്ചം വേണ്ടേ - കൃഷ്ണാ ഗോപാലാ ഗോകുലാഷ്ടമിനാള്‍

Published by the catalogue editor. Rights remain with the original creators.