1973 · song 2

Chaayam karutha chaayam

From Chaayam

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ചായം കറുത്ത ചായം ചാലിക്കും മിഴികള്‍ കാമം ജ്വലിക്കും കാമം കത്തിക്കും തിരികള്‍ കൊത്തിവെയ്ക്കൂ മാനസശിലയില്‍ കൊത്തിവയ്ക്കൂ ചിത്രകാരാ ആഹാ.... ഈ മിഴിയില്‍ നീള്‍മിഴിയില്‍ തൂലികമുക്കി വരയ്ക്കൂ ഇനി നഖശിഖാന്തം ലജ്ജമൊട്ടിടും മുഖചിത്രം കുളിര്‍കോരും നഖചിത്രം മുഴുമിപ്പിക്കൂ ചിത്രകാരാ മുഴുമിപ്പിക്കൂ... (ചായം..) ഈ തിരിയില്‍ പൂത്തിരിയില്‍ ഇന്ദ്രിയമഞ്ചുമുണര്‍ന്നൂ അതിലൊരു വികാരം കൃഷ്ണസര്‍പ്പമായിഴയുന്നു ഇണചേരാനിഴയുന്നു ഇഴുകിച്ചേരൂ എന്റെ ചൂടില്‍ മുഴുകിച്ചേരൂ... (ചായം..)

Published by the catalogue editor. Rights remain with the original creators.