1973 · song 3
Kannukal Karinkoovala
Credits
- Singer
-
S Janaki
- Lyricist
-
Vayalar
- Composer
-
MS Baburaj
Lyrics
കണ്ണുകൾ കരിങ്കൂവളപ്പൂക്കൾ
കവിളുകൾ കമലപ്പൂക്കൾ - അവയിൽ
നിൻ കൈവിരലുകളൊഴുകുമ്പോളൊരു
നിശാഗന്ധിയാകും ഞാൻ
നിശാഗന്ധിയാകും ഞാൻ
നാണിച്ചു നാണിച്ചു നാണിച്ചു വിരിയും
നിശാഗന്ധിയാകും ഞാൻ
നിശാഗന്ധിയാകും ഞാൻ
മോഹം മോഹത്തിലുരയുമ്പോളൊരു
മാദകസൗരഭം പരക്കും - പുതിയൊരു
മാദകസൗരഭം പരക്കും
ആ സൗരഭത്തിൻ ചിറകുകൾ കൊണ്ടു ഞാൻ
ആപാദചൂഡം പൊതിയും
ഇങ്ങനെ - ഇങ്ങനെ - ഇങ്ങനെ പൊതിയും
ഞാനൊരാൺപൂ ചൂടിയൊരുങ്ങും - ഒരുങ്ങും
(കണ്ണുകൾ..)
സ്നേഹം സ്നേഹത്തിലലിയുമ്പോളൊരു
രോമാഞ്ചമായ് ഞാൻ മാറും - പുതിയൊരു
രോമാഞ്ചമായ് ഞാൻ മാറും
ആ രോമഹർഷത്തിൻ ഇതളുകൾക്കുള്ളിലെൻ
ആയിരം സ്വപ്നങ്ങൾ വിരിയും
ഇങ്ങനെ - ഇങ്ങനെ - ഇങ്ങനേ....
Published by the catalogue editor. Rights remain with the original creators.