1973 · song 2

Kaalindi Thadathile Radha

Credits

Singer
S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

കാളിന്ദിതടത്തിലെ രാധ കണ്ണന്റെ കളിത്തോഴി രാധ ദ്വാരകാപുരിയിൽ രുഗ്മിണീസ്വയംവര ഗോപുരപ്പന്തലിൽ പോയി (കാളിന്ദി..) കണ്ണീരിലീറനായ പുഷ്പോപഹാരമവൾ കായാമ്പൂവർണനു കാഴ്ച വെച്ചൂ (2) കണ്ണൻ കാഞ്ചനവേണുവൂതീ (2) കാമുകിതൻ മൗനം ഗൽഗദമായീ അവൾ പാടീ... ധീരസമീരേ യമുനാതീരേ വസതി വനേ വനമാലീ (കാളിന്ദി..) ചക്രവർത്തിനി രുഗ്മിണി രാധയുടെ സ്വർഗ്ഗകർണ്ണാമൃതമാസ്വദിച്ചൂ (2) കണ്ണന്റെ കൈവിരൽ താളമായീ (2) കാമുകിതൻ ദാഹം ഗാനമായീ അവൾ പാടീ... രതിസുഖസാരേ ഗതമഭിസാരേ മദനമനോഹരവേഷം (കാളിന്ദി..)

Published by the catalogue editor. Rights remain with the original creators.