Azhakulla Saleena poster

1973 · song 7

Tajmahal Nirmicha

Credits

Singer
P Susheela
Lyricist
Vayalar
Composer
KJ Yesudas

Lyrics

താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ ഷാജഹാന്‍ ചക്രവര്‍ത്തീ അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍ അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍ താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ ആ നല്ല ഹൈമവത ഭൂമിയിലെ അശ്രുവാഹിനീ തടത്തില്‍ മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ മൂകാനുരാഗ കുടീരത്തില്‍ ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും എന്നിലെ ദുഃഖവും ഞാനും താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ ആ നല്ല ചന്ദ്രമദരാത്രികളില്‍ അംശുമാലിനീതടത്തില്‍ ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ ആലിംഗനങ്ങളില്‍ മയങ്ങി അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ സ്വപ്നവും ദാഹവും ഞാനും താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ ഷാജഹാന്‍ ചക്രവര്‍ത്തീ അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍ അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍ താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

Published by the catalogue editor. Rights remain with the original creators.