Azhakulla Saleena poster

1973 · song 6

Snehathin Idayanaam

Credits

Singer
P Leela
Lyricist
Father Nagel
Composer
KJ Yesudas

Lyrics

സ്നേഹത്തിന്‍ ഇടയനാം യേശുവേ വഴിയും സത്യവും നീ മാത്രമേ നിത്യമാം ജീവനും ദൈവപുത്രാ നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍..) യേശുനാഥാ യേശുനാഥാ നീയല്ലാതാരുമില്ലാ പാപികള്‍ക്കായ് വലഞ്ഞലഞ്ഞതും ആടുകള്‍ക്കായ് ജീവന്‍ വെടിഞ്ഞതും പാടുകള്‍ പെട്ടതും നീ തന്നെ നായകാ യേശുനാഥാ യേശുനാഥാ നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍..) സത്യവിശ്വാസത്തെ കാത്തിടുവാന്‍ നിത്യം നിന്‍ കീര്‍ത്തിയെ പാടിടുവാന്‍ ഭൃത്യന്മാരില്‍ കൃപ തോന്നിടുവാന്‍ നീയല്ലാതാരുമില്ലാ യേശുനാഥാ യേശുനാഥാ നീയല്ലാതാരുമില്ലാ (സ്നേഹത്തിന്‍..)

Published by the catalogue editor. Rights remain with the original creators.