Azhakulla Saleena poster

1973 · song 2

Ividathe Chechikku

Credits

Singer
Latha Raju
Lyricist
Vayalar
Composer
KJ Yesudas

Lyrics

ഇവിടത്തെച്ചേച്ചിക്കിന്നലെ- മുതലൊരു ജലദോഷം ചീറ്റലും തുമ്മലും മൂളലും മുറുങ്ങലും ചീത്തപറച്ചിലും മൂക്കുപിഴിച്ചിലും ജലദോഷം (ഇവിടത്തെച്ചേച്ചി..) ചങ്ങനാശ്ശേരീല്‍ നിന്നൊരു ചേട്ടന്‍ ചേച്ചിയെക്കാണാന്‍ വന്നെന്നേയ് ഉരിയക്കുഞ്ഞാളിപ്പറയീം കണ്ടു ഉമ്മിണിത്തങ്കേം കണ്ടു - ചേട്ടനെ ഒരു നോക്കു ഞാനും കണ്ടൂ കണ്ടാല്‍ നല്ല തമാശ ചേട്ടനു ചുണ്ടെലിവാലന്‍ മീശ ഇത്തിരിമീശേം മൊഖവും കണ്ടിട്ടിന്നേ ചേച്ചിക്കൊരാശാ - മൂപ്പരെ ഇന്നേ ചേച്ചിക്കൊരാശ (ഇവിടത്തെച്ചേച്ചി..) കെട്ടിക്കാമ്പോണെന്നറിഞ്ഞേപ്പിന്നെ- യൊരിഷ്ടോമെന്നോടില്ലാതായ് വിളിച്ചാല്‍ പണ്ടത്തെ കളിച്ചിരിയില്ലാ വിശന്നാല്‍ ചോറു തരൂല്ലാ ഓടിവന്നൊരിക്കലൊരുമ്മേം തരൂല്ല ഇപ്പം നല്ല തമാശ ചേച്ചിക്കിത്തിരിപ്പോരം മീശ ഈ വരമീശേം പടുതീം കണ്ടാല്‍ ഇന്നേ കൈവിടുമാശ - മൂപ്പില ഇന്നേ കൈവിടുമാശ (ഇവിടത്തെച്ചേച്ചി..)

Published by the catalogue editor. Rights remain with the original creators.