1973 · song 1
Darling Darling
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
-
KJ Yesudas
Lyrics
ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ
താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ
താഴമ്പൂക്കൾക്കിടയിൽ പൂത്തൊരു ഡാലിയാ
ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ
ശരോണിലെ ശരൽക്കാലത്തിൻ സ്മരണകളോ
പൂവായ് വിരിഞ്ഞനാൾ നിന്നിലുണർന്ന വികാരങ്ങളോ
നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി
നിൻ മൃദുലാധര സിന്ദൂരത്തിനു നിറം നൽകി - അതോ
ഈ മധുചഷകം നിനക്കു നീട്ടും പ്രേമപൌരുഷമോ
ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ
ശരാസിലെ ഒമർഖയ്യാമിൻ കവിതകളോ
അന്തപ്പുരത്തിലെ നിദ്രകള്‍ വീണകിനാവുകളോ
നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി
നിൻ നീലാഞ്ജന നേത്രങ്ങൾക്കു മദം കൂട്ടി - അതോ
ഈ മദഗന്ധം കൊതിച്ചു നിൽക്കും കാമമോഹിതരോ
ഡാർലിങ് ഡാർലിങ് നീയൊരു ഡാലിയാ
Published by the catalogue editor. Rights remain with the original creators.