1973 · song 4

Muthukilungi Manimuthu Kilungi

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ മുന്തിരിത്തേന്‍ കുടം തുളുമ്പീ‍ എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ വിളമ്പീ - വിളമ്പീ (മുത്തുകിലുങ്ങീ..) ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍ ഒരുനൂറിതളുള്ള പൂവിരിയും ഓരോ ഇതളും വസന്തമാകും ഓരോ വസന്തവും കഥപറയും കഥപറയും പ്രേമകഥപറയും മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ കാമിനിപാടുന്ന രാഗമെല്ലാം കാമന്റെ വില്ലിലെ ഞാണൊലികള്‍ ഓരോ സ്വരവും മധുരതരം ഓരോ വര്‍ണ്ണവും പ്രണയമയം പ്രണയമയം സ്വപ്നലഹരിമയം (മുത്തുകിലുങ്ങീ..)

Published by the catalogue editor. Rights remain with the original creators.