1973 · song 1

Ambili Naalam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

അമ്പിളിനാളം അംബരമുകിലി- ന്നാദ്യ ചുംബനമേകി ആമ്പല്‍പൊയ്കകള്‍ ദീപാവലിയാല്‍ ആശംസകളേകീ (അമ്പിളിനാളം...) കതിരിട്ടു നിന്നൊരെന്‍ കല്‍പ്പനത്തോപ്പിലെ കല്‍ഹാരപുഷ്പദളങ്ങള്‍ കണ്മണീ നിന്‍ ലജ്ജാലോലമാം ദര്‍ശനസൌഭഗത്തിന്‍ കാറ്റിലാടി ആര്‍ദ്രചിന്തകള്‍ വന്നെന്നെ മൂടി സുന്ദര സ്വര്‍ഗങ്ങള്‍ തേടി ഓ...ഓ.... അമ്പിളിനാളം അംബരമുകിലി- ന്നാദ്യ ചുംബനമേകി സ്വരരാഗധാരപോലൊഴുകുന്ന തെന്നലില്‍ സ്വര്‍ണംവിതയ്ക്കും നിലാവില്‍ ഓമനേനിന്‍ പട്ടുസാരിത്തലപ്പുപോല്‍ ഉലയുന്നു തേന്മലര്‍വള്ളീ മാവിന്‍ മാദകചുംബനത്താലോ മാധവലാളനയാലോ ഓ...ഓ..... (അമ്പിളിനാളം...)

Published by the catalogue editor. Rights remain with the original creators.