Achaani poster

1973 · song 5

Samayamaam Nadi

From Achaani

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
G Devarajan

Lyrics

സമയമാം നദി പുറകോട്ടൊഴുകി സ്മരണതൻ പൂവണി താഴ്വരയിൽ സംഭവമലരുകൾ വിരിഞ്ഞു വീണ്ടും വിരിഞ്ഞു വീണ്ടും (സമയമാം..) സ്വർഗ്ഗകവാടം വിട്ടിറങ്ങി വന്നൂ തന്റെ സ്വന്തം മകനെ തേടിത്തേടി ജനനീ നിന്റെ ജനനീ ജനിത സ്നേഹത്തിൻ മായാതരംഗിണീ തരംഗിണീ (സമയമാം..) അമ്മ വന്നുമ്മ വെച്ചെടുത്തൂ നിന്നെ വീണ്ടും അത്ഭുത നാഗത്തിൻ കഥ പറഞ്ഞൂ കിടത്തീ മാറിൽ കിടത്തീ നറുതേൻ വാണിയാൽ താരാട്ടു പാടീ - പാടീ സമയമാം നദി പുറകോട്ടൊഴുകി സ്മരണതൻ പൂവണി താഴ്വരയിൽ സംഭവമലരുകൾ വിരിഞ്ഞു വീണ്ടും വിരിഞ്ഞു വീണ്ടും

Published by the catalogue editor. Rights remain with the original creators.