Aaradhika poster

1973 · song 4

Sangeethamaathmaavin Sougandhikam

From Aaradhika

Credits

Singer
P Leela B Vasantha
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

സംഗീതമാത്മാവിന്‍ സൗഗന്ധികം സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം ഒഴുകുമീ നാദത്തിന്‍ മധു നിര്‍ഝരി പകരുന്നു സ്നേഹത്തിന്‍ മലര്‍മഞ്ജരി സംഗീതമാത്മാവിന്‍ സൗഗന്ധികം വിടരാത്ത ഹൃദയങ്ങളുണ്ടോ - പാട്ടില്‍ തെളിയാത്ത വലനങ്ങളുണ്ടോ സഖീ ഉണരാത്ത വസന്തങ്ങളുണ്ടോ വര്‍ണ്ണമണിയാത്ത ഭാവങ്ങളുണ്ടോ - സഖീ സംഗീതമാത്മാവിന്‍ സൗഗന്ധികം സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം സംഗീതമാത്മാവിന്‍ സൗഗന്ധികം കളവാണി കല്യാണി വാണീ തന്റെ കരതാരിലമരുന്നു കേളീകല അവിരാമചൈതന്യ നാളീ അതിലലിയാത്ത ലോകങ്ങളുണ്ടോ സഖീ സംഗീതമാത്മാവിന്‍ സൗഗന്ധികം സപ്തസ്വരങ്ങള്‍ തന്‍ ലയസംഗമം സംഗീതമാത്മാവിന്‍ സൗഗന്ധികം

Published by the catalogue editor. Rights remain with the original creators.