Aaradhika poster

1973 · song 1

Aashrama Pushpame

From Aaradhika

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

ആശ്രമപുഷ്പമേ അചുംബിതപുഷ്പമേ അർച്ചനാവേദിതൻ രോമാഞ്ചമേ അർച്ചനാവേദിതൻ രോമാഞ്ചമേ (ആശ്രമപുഷ്പമേ..) തെളിയുന്നു പത്മരാഗമൊളിതൂവും നിൻ ചൊടിയിൽ ഒരു പ്രേമവസന്തത്തിൻ ദ്രുതകവനം ആ മുഗ്ദ്ധ കാമനതൻ അലങ്കാരകന്ദളങ്ങൾ അബലനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ അധരത്തിലെന്നുമതു ശ്രുതിയിടട്ടെ (ആശ്രമപുഷ്പമേ..) ആ..... വിടരുന്നു നീലജലം ഇളകുന്ന നിൻമിഴിയിൽ ഒരു ദാഹവാസരത്തിൻ മധുരോദയം ആ സ്വർണ്ണരശ്മികൾതൻ അഭിലാഷവർണ്ണരാജി അനുകനാമെന്നെയും കവിയാക്കി ഒരു പ്രേമകവിത ഞാനെഴുതിടട്ടെ നിൻ മിഴിത്തുമ്പിലെന്നുമതു വിരിഞ്ഞിടട്ടെ (ആശ്രമപുഷ്പമേ..)

Published by the catalogue editor. Rights remain with the original creators.