Vidhyarthikale Ithile Ithile poster

1972 · song 1

Chinchilam Chiluchilam

Credits

Singer
Adoor Bhasi Manorama
Lyricist
Vayalar
Composer
MB Sreenivasan

Lyrics

ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറത്തി - നിന്റെ അമ്മാങ്കുടത്തില്‍ തേനോ പാലോ തെന്‍മല പൂങ്കുറത്തി ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറവാ - എന്റെ അമ്മാങ്കുടത്തില്‍ തേനല്ല പാലല്ല കന്മദം കസ്തൂരി ചീകിക്കെട്ടിയ പീലിച്ചുരുള്‍മുടി എങ്ങനെയഴിഞ്ഞതെടീ - കുറത്തി എങ്ങനെയഴിഞ്ഞതെടീ  താഴ്വരക്കാട്ടിലെ തെക്കന്‍കാറ്റത്ത് താനെയഴിഞ്ഞതെടാ - കുറവാ ‌ താനെയഴിഞ്ഞതെടാ ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറത്തി - എന്റെ ശിങ്കാര പൂങ്കുറവാ മൂക്കില്‍ കിടന്നൊരു മുക്കാണി മുക്കുത്തി എങ്ങനെ പോയിതെടീ - കുറത്തി എങ്ങനെ പോയിതെടീ  കാവേരിയാറ്റില്‍ ഞാന്‍ കുളിക്കാന്‍ പോയപ്പോ കാണാതെ പോയതെടാ - കുറവാ‌ കാണാതെ പോയതെടാ ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറത്തി - എന്റെ ശിങ്കാര പൂങ്കുറവാ ഏഴുകടലോടിവന്നൊരീ പൂഞ്ചോല എങ്ങിനെ കീറിയെടീ - കുറത്തി എങ്ങിനെ കീറിയെടീ  ആര്യങ്കാവില്‍ ഞാന്‍ ചുള്ളിക്കു പോയപ്പോ അതു്കൊണ്ടു് കീറിയെടാ - കുറവാ അതു്കൊണ്ട് കീറിയെടാ ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറത്തി - എന്റെ ശിങ്കാര പൂങ്കുറവാ ആട്ടോം പാട്ടും കഴിഞ്ഞിന്നു രാത്രിയില്‍ വീട്ടില്‍ ചെല്ലുമ്പം - കുറത്തീ വീട്ടില്‍ ചെല്ലുമ്പം കവിളിലീ കൈനഖകല വീണകാര്യം കണ്ടുപിടിക്കുംഞാന്‍ - കുറത്തീ കണ്ടുപിടിക്കും ഞാന്‍ ചിഞ്ചിലം ചിലുചിലം ചിഞ്ചിലം ചിലുചിലം ശിങ്കാര പൂങ്കുറത്തി - നിന്റെ അമ്മാങ്കുടത്തില്‍ തേനോ പാലോ തെന്‍മല പൂങ്കുറത്തി

Published by the catalogue editor. Rights remain with the original creators.