1952 · song 3

Anuraagappoonilaavil

From Premalekha

Credits

Singer
NL Ganasaraswathy Ramani
Lyricist
Vanakkutty
Composer
PS Divakar

Lyrics

അനുരാഗപ്പൂനിലാവിൽ ആടാന്‍ മനോമോഹന മയിലേ വാ നീ പ്രേമമന്ദാര മാമലര്‍ ചൂടാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. കുളിരണി വാര്‍മഴവില്ലേ പ്രേമമാണിക്യ കല്ലേ എന്‍മന മധുരിത ജീവിതനായതും നീതാനേ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ പ്രേമ പ്രഭയില്‍ പോയൊളിച്ചിടും ഈ ഇരുളാകെ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ.. മമ ജീവിതശാഖേ മായാത്ത പ്രേമലേഖേ.. പൊന്‍തളിരിടുമൊരു മോഹശാഖിയും നീതാനേ.. നീയാമരുണോദയം കണ്ടിടും അരവിന്ദം ഞാന്‍ കരളൊന്നായി വാഴും നാമെന്നും സുഖജീവിത വനികയിലാഹാ.. രാഗ സംഗീതസാരമേ മാരാ..ആ ..ആ

Published by the catalogue editor. Rights remain with the original creators.