Thottilla poster

1972 · song 2

Nin nadayil Annanada Kandu

From Thottilla

Credits

Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

നിൻ നടയിലന്നനട കണ്ടൂ നിന്നുടലിൽ ശില്പമേള കണ്ടൂ നിൻ മുടിയിൽ മേഘപാളി കണ്ടൂ നിൻ ചിരിയിൽ ചന്ദ്രകാന്തി കണ്ടൂ ( നിൻ...) മാൻ മിഴി നോട്ടത്തിൽ മലർമന്ദഹാസത്തിൽ മലയാളിപ്പെണ്ണിന്റെ മാറ്റു കണ്ടൂ മധുരാംഗി പാടിയ കവിതകളിൽ മലയാളിപ്പെണ്ണിന്റെ മഹിമ കണ്ടൂ (നിൻ..) എഴുതാനൊരായിരം താമരയില കണ്ടൂ എൻ പ്രേമധാമത്തിൻ വർണ്ണനകൾ പാടാനൊരായിരം പദം വേണം എൻ പ്രേമധാമത്തിൽ ഗുണഗണങ്ങൾ (നിൻ..)

Published by the catalogue editor. Rights remain with the original creators.