Theerthayathra poster

1972 · song 4

Kolloorilum

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
AT Ummer

Lyrics

കൊല്ലൂരിലും കൊടുങ്ങല്ലൂരിലും കുമാരനെല്ലൂരിലും വാഴും ജനനീ ഭഗവതി (കൊല്ലൂരിലും.. ) എല്ലാരുമേവെടിഞ്ഞില്ലായ്മയാലുരുകി വല്ലായ്മതന്‍ കനലില്‍ നീറി ദേവിയല്ലാതൊരാശ്രയമില്ലേ കരുണാമൃത സ്വര്‍ല്ലോകഗംഗയായ് വരുനീ വരുനീ (കൊല്ലൂരിലും.. ) ചോറ്റാനിക്കരവാഴുമമ്മേ ഒഴിഞ്ഞൊരെന്റെ ചോറ്റുപാത്രം തിരുമുന്‍പില്‍ നീട്ടിടുമ്പോള്‍ ദയകാട്ടേണമംബികയെന്‍ ആര്‍ത്തവിലാപം കേള്‍ക്കുകില്ലേയമ്മേ കേള്‍ക്കുകില്ലേയമ്മേ കൊല്ലൂരിലും കൊടുങ്ങല്ലൂരിലും കുമാരനെല്ലൂരിലും വാഴും ജനനീ ഭഗവതീ... ഭഗവതീ...

Published by the catalogue editor. Rights remain with the original creators.