Theerthayathra poster

1972 · song 3

Chandrakkalaadharanu

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
AT Ummer

Lyrics

ചന്ദ്രക്കലാധരനു കണ്‍കുളിര്‍ക്കാന്‍ ദേവി പന്തടിച്ചാടുന്നു ചാഞ്ചാടുന്നു ചാഞ്ചാടുന്നു ചഞ്ചലചരണത്തില്‍ ചിലങ്കകള്‍ കിലുങ്ങി കൊഞ്ചുംതരിവളകള്‍ താളത്തില്‍ കുലുങ്ങി താളത്തില്‍ കുലുങ്ങി (ചന്ദ്രക്കലാധരനു.. ) പര്‍വതനന്ദിനിയിന്നിവള്‍ക്കകമ്പടി ഉര്‍വ്വശിമേനക സുന്ദരിമാര്‍ രംഭതിലോത്തമ നര്‍ത്തകിമാര്‍ മദനന്‍ മീട്ടുന്നു മണിവീണ നന്ദികേശന്‍ മൃദംഗം മുഴക്കുന്നു തധിമി തധിമി തധിമി തധിമി  തധിമി തധിമി തോം തധിമി തധിമി തധിമി തധിമി  തധിമി തധിമി തോം (ചന്ദ്രക്കലാധരനു..) മാനസസരസ്സിന്റെ കരയിലുലഞ്ഞാടും മാലേയസുരഭില മലര്‍വനിയില്‍ ചന്ദ്രകിരണങ്ങള്‍ ചാമരം വീശുമ്പോള്‍ ബന്ധുരനര്‍ത്തനം തുടരൂ നീ - തുടരൂ നീ (ചന്ദ്രക്കലാധരനു..)

Published by the catalogue editor. Rights remain with the original creators.