Taxi Car poster

1972 · song 5

Thaamarappoo Naanichu

From Taxi Car

Credits

Singer
KP Brahmanandan
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

താമരപ്പൂ നാണിച്ചു - നിന്റെ തങ്കവിഗ്രഹം വിജയിച്ചു പുളകം പൂക്കും പൊയ്ക പറഞ്ഞു യുവതീ നീയൊരു പൂവായ് വിടരൂ പൂവായ് വിടരൂ  (താമരപ്പൂ.. ) നദിയുടെ ഹൃദയം ഞാന്‍ കണ്ടു - നിന്‍ നടയില്‍ ഞാനാ ഗതി കണ്ടു കാറ്റാം കാമുകകവി പാടി കാറ്റാം കാമുകകവി പാടി കരളേ നീയൊരു പുഴയായൊഴുകൂ  പുഴയായൊഴുകൂ  (താമരപ്പൂ.. ) പൂവായ് ഓമന വിടരാമോ - നിന്നെ പുല്‍കാം ഞാനൊരു ജലകണമായ് പുഴയായോമന ഒഴുകാമോ പുഴയായോമന ഒഴുകാമോ പുണരാം ഞാനൊരു കുളിര്‍കാറ്റായ്  (താമരപ്പൂ.. )

Published by the catalogue editor. Rights remain with the original creators.