Taxi Car poster

1972 · song 2

Praasaada Chandrika

From Taxi Car

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
RK Sekhar

Lyrics

പ്രാസാദചന്ദ്രിക പാൽത്തിര മെഴുകിയ പല്ലവകേളീ ശയനത്തിൽ പാർവണ ചന്ദ്രമുഖീ  നീ മയങ്ങി പാരിജാതക്കൊടി പോലെ ഒരു പാരിജാതക്കൊടി പോലെ  (പ്രാസാദ...) പാലാഴിത്തെന്നൽ പരിമളം കവരാൻ പാവാട ഞൊറികളിൽ മുഖമണച്ചു പരിഭവം കൊണ്ടോ പരിചയം കൊണ്ടോ കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചൂ അപ്പോൾ കിളിവാതിൽ കൊളുത്തുകൾ പരിഹസിച്ചൂ (പ്രാസാദ..) കാറ്റിനു നാണമെൻ കരളിനും നാണം കമനീയീ രജനിക്കതിമോഹം പുളകം നെഞ്ചിൽ പൂത്തുലയുന്നു പ്രിയയെയെങ്ങനുണർത്തും  ഞാൻ എൻ പ്രിയയെയെങ്ങനുണർത്തും  ഞാൻ (പ്രാസാദ..)

Published by the catalogue editor. Rights remain with the original creators.