Sree Guruvayoorappan poster

1972 · song 20

Vinnil Thinkaludichappol

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
V Dakshinamoorthy

Lyrics

വിണ്ണില്‍ തിങ്കളുദിച്ചപ്പോള്‍ അവൾ കണ്ണന്റെ പുഞ്ചിരിയെന്നോര്‍ത്തു നീലാമ്പല്‍പ്പൂ കണ്ടവൾ കണ്ണന്റെ കാലടിപ്പൂവുകളെന്നോര്‍ത്തു കൊന്നമലര്‍ക്കുല കണ്ടവൾ കണ്ണന്റെ കിങ്ങിണിപൂമണിയെന്നോര്‍ത്തു പൊന്നരളിപ്പൂ കണ്ടവൾ കണ്ണന്റെ മഞ്ഞപ്പൂന്തുകിലെന്നോര്‍ത്തു.. കാറ്റ് വീശിയതോടക്കുഴലിന്റെ പാട്ടല്ലേ ..അവൾ കാതോര്‍ത്തു എങ്ങും കാണ്മതു കണ്ണനെ മാത്രം എങ്ങും നിറഞ്ഞവന്‍ നീ കണ്ണാ എങ്ങും നിറഞ്ഞവന്‍ നീ കണ്ണാ.. പുല്ലാങ്കുഴല്‍ വിളി കേട്ടു ഗോപികള്‍ എല്ലാം മറന്നെങ്ങു പായുന്നു.. (2) എല്ലാം മറന്നെങ്ങു പായുന്നു എല്ലാം മറന്നെങ്ങു പായുന്നു..

Published by the catalogue editor. Rights remain with the original creators.