Snehadeepame Mizhi Thurakku poster

1972 · song 3

Lokam Muzhuvan

Credits

Singer
S Janaki KP Brahmanandan Raveendran B Vasantha
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ (2) കദനനിവാരണ കനിവിന്നുറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ (ലോകം മുഴുവന്‍ സുഖം...) പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍ താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌ താതാ നാഥാ കരം പിടിക്കൂ (ലോകം മുഴുവന്‍ സുഖം...) പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ ജീവബിന്ദുവിന്‍ അമൃതം തൂകിയ ലോകപാലകാ ജഗദീശാ ആനന്ദത്തിന്‍ അരുണകിരണമായ്‌ അന്ധകാരമിതില്‍ അവതരിക്കൂ (ലോകം മുഴുവന്‍ സുഖം...)

Published by the catalogue editor. Rights remain with the original creators.