Snehadeepame Mizhi Thurakku poster

1972 · song 2

Lokam Muzhuvan

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ലോകം മുഴുവന്‍ സുഖം പകരാനായ്‌ സ്നേഹദീപമേ മിഴി തുറക്കൂ (2) കദനനിവാരണ കനിവിന്നുറവേ കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ (ലോകം മുഴുവന്‍... ) പരീക്ഷണത്തിന്‍ വാള്‍മുനയേറ്റീ പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍ രക്തം ചിന്തി മിഴിനീർപ്പുഴയില്‍ താഴുമ്പോള്‍ താങ്ങായ്‌ തണലായ്‌ ദിവ്യൗഷധിയായ്‌ താതാ നാഥാ കരം പിടിക്കൂ (ലോകം മുഴുവന്‍... ) പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍ വന്യജീവിയില്‍ വനചരനില്‍ ജീവബിന്ദുവിന്നമൃതം തൂകിയ ലോകപാലകാ ജഗദീശാ.. ആനന്ദത്തിന്‍ അരുണകിരണമായ്‌ അന്ധകാരമിതില്‍ അവതരിക്കൂ (ലോകം മുഴുവന്‍... )

Published by the catalogue editor. Rights remain with the original creators.