Snehadeepame Mizhi Thurakku poster

1972 · song 1

Chaithramaasathile

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
Pukazhenthi

Lyrics

ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ പൊട്ടിച്ചിരിച്ചപ്പോൾ നിന്നെയാദ്യം ഞാൻ കണ്ടൊരാ രംഗം നീ മറന്നുവോ - സഖീ നീ മറന്നുവോ (ചൈത്രമാസത്തിലെ... ) മുറ്റത്തെ മാങ്കൊമ്പില്‍ ആദ്യത്തെ പൂങ്കുല മുത്തണിക്കിങ്ങിണി ചാര്‍ത്തിയപ്പോള്‍ നിന്റെ രൂപത്തില്‍ കണ്ടു ഞാന്‍ സഖി എന്റെ സ്വപ്നത്തിന്‍ നായികയെ - എന്റെ സങ്കല്പനായികയെ (ചൈത്രമാസത്തിലെ... ) പ്രത്യൂഷചന്ദ്രിക പോലെ നീ വന്നെന്നെ നിദ്രയില്‍ നിന്നു വിളിച്ചുണര്‍ത്തി മാനസമണിവീണയില്‍ പ്രേമഗാനപല്ലവിയായ് നീ ഗാനപല്ലവിയായി നീ (ചൈത്രമാസത്തിലെ... )

Published by the catalogue editor. Rights remain with the original creators.