Shakthi poster

1972 · song 5

Pookkalenikkishtamaanu

From Shakthi

Credits

Singer
P Susheela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍ പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും - ഞങ്ങള്‍ കൂട്ടുകാരായെന്നുമെന്നും താമസിക്കും പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍ പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും ഞാറ്റുവേലപ്പെണ്ണുവന്നു മുറ്റമടിക്കും- ഇളം കാറ്റുവന്നു കൈതപ്പൂ മണംതളിക്കും കൂട്ടിലിരുന്നൊരുനാള്‍ കടിഞ്ഞൂല്‍ കുയിലിനെ കൂഹൂ കൂഹൂ കൂഹൂ പാടിതൊട്ടിലാട്ടും - ഞങ്ങള്‍ തൊട്ടിലാട്ടും പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍ പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും ചിങ്ങമാസപ്പെണ്ണൂവന്നു പൂക്കളം തീർക്കും - മലര്‍ തിങ്കള്‍ വന്നു തെങ്ങിളനീര്‍ തുളച്ചു നല്‍കും താലവനപ്പന്തലില്‍ കടിഞ്ഞൂല്‍ കുഞ്ഞുമായ് താലീപീലി താളം തുള്ളിചുവടുവയ്ക്കും പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍ പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും കൂട്ടിനകം പ്രേമംകൊണ്ടലങ്കരിക്കും - ഞങ്ങള്‍ കൂട്ടുകാരായെന്നുമെന്നും താമസിക്കും പൂക്കളെനിക്കിഷ്ടമാ‍ണു പൂക്കള്‍ - ഞാന്‍ പൂത്തമരക്കൊമ്പിലൊരു കൂടുകൂട്ടും

Published by the catalogue editor. Rights remain with the original creators.