1972 · song 2

Prathyusha Pushpame

From Sathi

Credits

Singer
KJ Yesudas P Susheela
Lyricist
P Bhaskaran
Composer
V Dakshinamoorthy

Lyrics

പ്രത്യുഷപുഷ്പമേ പ്രത്യുഷപുഷ്പമേ മുഗ്ദ്ധനൈര്‍മല്യമേ ചൊല്ലുമോ നീ  പാതി വിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍  തേടുന്നതേതൊരു ദേവപാദം  പാവം നിന്‍ ആരാമ വാതിൽക്കൽ നില്‍ക്കുമീ  പാമരരൂപിയാം പാട്ടുകാരന്‍  ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന്‍ നേര്‍ക്കു  നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ  ആ രാഗ ഗായകന്‍ തന്‍ പരിദേവന  വീണാനിനാദം ശ്രവിച്ചനേരം  ഓര്‍ത്തു നില്കാതെയാ പൂവൊരു സന്ദേശം  കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ  ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ  സ്നേഹത്തിന്‍ പൂക്കൂട എന്റെ ലക്ഷ്യം  പാവനപ്രേമത്തിന്‍ പൂജാരവിന്ദമായ് പൂവിതുമാറിയാലാർക്കുചേതം!

Published by the catalogue editor. Rights remain with the original creators.