1972 · song 5

Priyathame Prabhathame

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

പ്രിയതമേ - പ്രഭാതമേ പ്രിയതമേ പ്രഭാതമേ  ഇരുളല തിങ്ങും കരളിന്നിതളില്‍ വരവര്‍ണ്ണിനിയായ്‌ വാരൊളിതൂകും  വാസന്തസൌന്ദര്യമേ (പ്രിയതമേ.. ) എത്രകൊതിച്ചുഞാനോമനേ നിന്‍ ചിത്രശാലാങ്കണമൊന്നു കാണാന്‍ എത്രകൊതിച്ചുനിന്‍ ശീതളപല്ലവ തല്പത്തിലെന്നെ മറന്നുറങ്ങാന്‍ മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍ മന്ദപവനനില്‍ ചാഞ്ചാടാന്‍ (പ്രിയതമേ.. ) ശൃംഗാരഭാവത്തിന്‍ സിന്ദൂര മേഘങ്ങള്‍ നിന്‍കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍ ആരാധനയുടെ താമരമലരായ്‌ ആണവരശ്മിയിലലിയുന്നു ഞാന്‍ മന്ദഹാസമായ്‌ വിടരുന്നുഞാന്‍ മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍ (പ്രിയതമേ .. )

Published by the catalogue editor. Rights remain with the original creators.