1972 · song 4

Pavizham Konduru Kottaaram

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

പവിഴം കൊണ്ടൊരു കൊട്ടാരം പളുങ്കു കൊണ്ടൊരു കൊട്ടാരം കൊട്ടാരത്തിലെ രാജകുമാരിക്കു കൂത്തു കാണാൻ മോഹം - തെരു ക്കൂത്തു കാണാൻ മോഹം (പവിഴം..) രാജ്യമില്ലാത്ത തെരുവുതെണ്ടി രാജാപ്പാർട്ടു കെട്ടി അന്തഃപുരത്തിലെ അങ്കണത്തോട്ടത്തിൽ രാജാവായവനാടി കണ്ടവരെല്ലാം നിന്നു ചിരിച്ചു കേട്ടവരെല്ലാം കൂടെ ചിരിച്ചു രാജകുമാരിതൻ നെഞ്ചിൽ മാത്രം താലപ്പൊലിയെടുത്തു - സ്വപ്നം താലപ്പൊലിയെടുത്തൂ (പവിഴം...) കൂത്തു തീർന്നപ്പോൾ രാജകുമാരി കുവലയമിഴി ചൊല്ലി എന്നിലലിഞ്ഞു പോയ് നിന്റെ കിനാവുകൾ സുന്ദരനായ രാജാവേ ആ വിളി കേട്ടവനാശിച്ചു പോയി ആ മിഴി കണ്ടവൻ മോഹിച്ചു പോയി രാജകുമാരിയോടെങ്ങനുണർത്തും നാടോടിയാണെന്ന കാര്യം - താനൊരു നാടോടിയാണെന്ന കാര്യം  (പവിഴം...)

Published by the catalogue editor. Rights remain with the original creators.