Punarjanmam poster

1972 · song 8

Velichamasthamichu

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

വെളിച്ചമസ്തമിച്ചു ഞാനൊരു തളര്‍ന്നനിഴലായ് നിലംപതിച്ചു നിഴലായ് അവയവ ശൂന്യമാം നിഴലായ് നിശാന്ധകാരത്തിലലിഞ്ഞു വെളിച്ചമസ്തമിച്ചു ഞാനൊരു തളര്‍ന്നനിഴലായ് നിലംപതിച്ചു നിഴലിന് നാഡീ‍സ്പന്ദനമുണ്ടോ നിഴലിന് ഹൃദയമുണ്ടോ ഇല്ലെങ്കില്‍ ഏതു ഞരമ്പില്‍ കൊളുത്തുന്നിതെന്നിലെ ദു:ഖമാം നാളം ഓര്‍മ്മകൾ എന്നിലെ ദു:ഖമാം നാളം വെളിച്ചമസ്തമിച്ചു ഞാനൊരു തളര്‍ന്നനിഴലായ് നിലംപതിച്ചു മരണത്തിനപ്പുറം ജീവിതമുണ്ടോ ഒരു പുനര്‍ജ്ജന്മമുണ്ടോ ഉണ്ടെങ്കില്‍ വീണ്ടുമുദിക്കും വെളിച്ചമേ കണ്ടാലറിയുമോ നമ്മള്‍ - കാലത്ത് കണ്ടാലറിയുമോ നമ്മള്‍ വെളിച്ചമസ്തമിച്ചു ഞാനൊരു തളര്‍ന്നനിഴലായ് നിലംപതിച്ചു നിഴലായ് അവയവ ശൂന്യമാം നിഴലായ് നിശാന്ധകാരത്തിലലിഞ്ഞു വെളിച്ചമസ്തമിച്ചു ..

Published by the catalogue editor. Rights remain with the original creators.