1972 · song 7
Unnikkai Valaru
Credits
- Singer
- P Leela
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ഉണ്ണിക്കൈ വളര് വളര് വളര്
ഉണ്ണിക്കാല്‍ വളര് വളര് വളര്
തളയിട്ട് വളയിട്ട് മുറ്റത്തു പൂവിട്ട്
തിരുവോണത്തുമ്പി തുള്ളാന്‍ വളര് വളര്
ഉണ്ണിക്കൈ വളര് വളര് വളര്
ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ടാദ്യം
പൂത്തൊരു സ്വപ്നമല്ലേ
കല്യാണനാളിലെ കവിതയ്ക്കു കിട്ടിയ
സമ്മാനമല്ലേ - സമ്മാനമല്ലേ
ഉമ്മ - ഉമ്മ - നൂറുമ്മാ
(ഉണ്ണിക്കൈ... )
അച്ഛന്റെ രൂപത്തില്‍ ഗുരുവായൂരപ്പന്‍ വന്നാദ്യം
തീര്‍ത്തൊരു ശില്‍പമല്ലേ
സ്വര്‍ഗ്ഗത്തില്‍ നിന്നമ്മ കൈനീട്ടി വാങ്ങിയ
നക്ഷത്രമുത്തല്ലേ - നക്ഷത്രമുത്തല്ലേ
ഉമ്മ - ഉമ്മ - നൂറുമ്മാ
(ഉണ്ണിക്കൈ... )
Published by the catalogue editor. Rights remain with the original creators.