Punarjanmam poster

1972 · song 6

Sooryakaantha Kalppadavil

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

സൂര്യകാന്ത കല്‍പ്പടവില്‍ ആര്യപുത്രന്റെ പൂമടിയില്‍ നിന്റെ സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ സ്വയംപ്രഭേ സന്ധ്യേ ഉറക്കൂ - ഉറക്കൂ (സൂര്യകാന്ത.....) ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ ശ്രീമംഗലയായീ പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു പൂണാരമണിയാറായീ കാറ്റേ - കടലേ കയ്യെത്തുമെങ്കിലാ കവിളക്കിന് തിരിതാഴ്ത്തൂ - തിരിതാഴ്ത്തൂ (സൂര്യകാന്ത.....) സിന്ദൂരപുഷ്പപരാഗങ്ങള്‍ ചാര്‍ത്തി നീ സീമന്തിനിയായീ അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍ ആശ്ലേഷമാ‍കാറായീ കാറ്റേ - കടലേ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു കല്‍പ്പകപ്പൂമഴ ചൊരിയൂ - മഴ ചൊരിയൂ (സൂര്യകാന്ത.....)

Published by the catalogue editor. Rights remain with the original creators.