Punarjanmam poster

1972 · song 4

Madana Panchami

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

മദനപഞ്ചമി മധുരപഞ്ചമി - ഇന്ന് മണിയിലഞ്ഞിപൂക്കളിൽ മദജലം നിറയും മിഥുനപഞ്ചമി (മദന...) മാനത്തെ അപ്സരസ്ത്രീകൾക്കിന്ന് മദിരോത്സവം അവരുടെ പൂഞ്ചൊടിയിൽ മന്ദഹാസം ആലിലക്കുമ്പിളിൽ സോമരസം പ്രാണനാഥൻ നൽകിയ പരമാനന്ദത്തിൻ പാരവശ്യം ദാഹം - ദാഹം ആകെ തളരുന്ന പ്രേമദാഹം (മദന..) മണ്ണിലെ സൌന്ദര്യവതികൾ - ക്കിന്ന് മദനോത്സവം അവരുടെ പൂവുടലിൽ പുരുഷഗന്ധം അഞ്ജനകൺകളിൽ സ്വപ്നസുഖം പ്രേമലോലൻ ചാർത്തിയ പരിരംഭണത്തിൻ പ്രാണഹർഷം ദാഹം - ദാഹം ആകെ തളരുന്ന പ്രേമദാഹം (മദന..)

Published by the catalogue editor. Rights remain with the original creators.