Punarjanmam poster

1972 · song 3

Kaamini Kaavyamohini

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

കാമിനീ - കാവ്യമോഹിനീ കാളിദാസന്റെ മാനസനന്ദിനീ നിന്റെ മാലിനി തീരത്തു ഞാന്‍ തീര്‍ക്കും എന്റെ സാഹിതീ ക്ഷേത്രം (കാമിനീ ..) സ്വര്‍ഗ്ഗം ഭൂമിയെ തപസ്സില്‍ നിന്നുണര്‍ത്തിയ സുവര്‍ണ്ണ നിമിഷത്തില്‍ പണ്ടു കണ്വാശ്രമത്തിനു നിന്നെ കിട്ടിയതെന്തൊരസുലഭ സൗഭാഗ്യം ഓ..ഓ..ഓാ.. (കാമിനീ ..) നിത്യം വല്‍കലം മുറുകും മാറിലെ നിറഞ്ഞ താരുണ്യം എന്റെ ഗാന്ധര്‍വ്വ മംഗല്യമാല്യം ചാര്‍ത്തുന്നതേതു സ്വയംവരശുഭ മുഹൂര്‍ത്തം ഓ..ഓ..ഓാ.. (കാമിനീ ..)

Published by the catalogue editor. Rights remain with the original creators.