Punarjanmam poster

1972 · song 2

Kaamashasthramezhuthiya

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

കാമശാസ്ത്രമെഴുതിയ മുനിയുടെ കനക തൂലികേ - നീ മാനവഹൃദയമാം തൂണീരത്തിലെ മന്ത്രശരമായി - എന്തിനു മല്ലീശരമായി (കാമശാസ്ത്ര...) ധ്യാനധന്യമാം മനുഷ്യാത്മാവിനെ തപസ്സില്‍ നിന്നുണര്‍ത്തുവാനോ ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു ജന്മവാസനകള്‍ തിരുത്തുവാനോ താളം തകര്‍ക്കുവാനോ കാമശാസ്ത്രമെഴുതിയ മുനിയുടെ കനക തൂലികേ മായമൂടിയ യുഗസൗന്ദര്യങ്ങള്‍ നായാടിപ്പിടിക്കുവാനോ മധുരവും ദിവ്യവുമാമനുരാഗത്തിനെ മാംസദാഹമായ്‌ മാറ്റുവാനോ രാഗം പിഴയ്ക്കുവാനോ (കാമശാസ്ത്ര..)

Published by the catalogue editor. Rights remain with the original creators.