1972 · song 1
Kaakkem Kaakkede Kunjum
Credits
- Singer
- CO Anto
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
കാക്കേം കാക്കേടെ കുഞ്ഞും
പൂച്ചേം പൂച്ചേടെ കുഞ്ഞും
ഉപ്പു തിന്നു വെള്ളം കുടിച്ചു
കൂട്ടീക്കേറി കിക്കിളി കിക്കിളി കൂട്ടീക്കേറി
(കാക്കേം...)
കാക്കമ്മ കുഞ്ഞിനെ വിളിച്ചു കാ കാ(2)
ഇരുപ്പൂ പാടത്തെ മുണ്ടകൻ കുത്തീ
ഇരുനാഴിയരിയിട്ടു കഞ്ഞിയനത്തി
കണ്ണിപ്പിലാവില കുമ്പിളു കുത്തി
കഞ്ഞി വിളമ്പാനിരുന്നപ്പോൾ
കഞ്ഞിക്കുപ്പില്ല കഞ്ഞിക്കുപ്പില്ല
(കാക്കേം..)
പൂച്ചമ്മ കുഞ്ഞിനെ വിളിച്ചു മ്യാവൂ മ്യാവൂ (2)
പെരുച്ചാഴി മാന്തിയ കപ്പ കുറുക്കി
കരിച്ചട്ടിക്കല്ലുകൊണ്ടടുപ്പു കൂട്ടി
കണ്ണൻ ചിരട്ടയിൽ വേവിച്ചു വാങ്ങി
കപ്പ വിളമ്പാനിരുന്നപ്പോൾ
കപ്പയ്ക്കുപ്പില്ല കപ്പയ്ക്കുപ്പില്ല
(കാക്കേം...)
Published by the catalogue editor. Rights remain with the original creators.