Professor poster

1972 · song 4

Kshethrapaalaka Kshamikkoo

From Professor

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ക്ഷേത്രപാലകാ ക്ഷമിക്കൂ ക്ഷമിക്കൂ രാത്രിയില്‍ ലജ്ജാലസഗാത്രിയായ് ഞാനീ ആസ്ഥാനമണ്ഡപത്തില്‍ കടന്നുപോയീ (ക്ഷേത്രപാലകാ.. ) അവിടുത്തെ അനുവാദമില്ലാതെ ഞാനീ അസുലഭപുഷ്പദലം ഇറുത്തുപോയീ അമൃതനിഷ്യന്ദിയാം പൂവിന്റെ ചുണ്ടിലെന്‍ അധരസിന്ദൂരം പൊഴിഞ്ഞു പോയീ  പൊഴിഞ്ഞു പോയീ (ക്ഷേത്രപാലകാ.. ) അവിടുത്തെയഭിലാഷമറിയാതെ ഞാനീ അരമനമലര്‍മെത്ത വിരിച്ചുപോയീ മധുകരസ്പര്‍ശനം അറിയാത്ത മാറിലെന്‍ മൃദുലാംഗരാഗം പുരണ്ടു പോയീ പുരണ്ടു പോയീ (ക്ഷേത്രപാലകാ.. )

Published by the catalogue editor. Rights remain with the original creators.