Professor poster

1972 · song 2

Kanyaakumaarikkadappurathu

From Professor

Credits

Singer
P Leela Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

കന്യാകുമാരിക്കടപ്പുറത്ത് സന്ധ്യമയങ്ങും കടപ്പുറത്ത് ഒരു സ്വർണ്ണമഞ്ചൽ താണു പറന്നുപോൽ അതിലിന്ദ്രജാലക്കാരൻ വന്നുപോൽ എന്നാണമ്മേ എന്നാണു- പണ്ട് പണ്ട് പണ്ട് കൺപുരികക്കൊടി ചലിച്ചപ്പോൾ അവൻ കൈ മയില്പീലിയുഴിഞ്ഞപ്പോൾ കടലൊരു കണ്ണാടിപ്പലകയായി കാർത്തിക താരവിളക്കായി ഒരു കാഞ്ചനശ്രീകോവിലുണ്ടായി ഹായ് ഹായ് നല്ല കഥ ! ബാക്കി കൂടി പറയൂ അമ്മേ ഒന്നാക്കൈവിരലുയർന്നപ്പോൾ അന്നൊരൊറ്റക്കൽമണ്ഡപമോടി വന്നൂ അതിലൊരു വെൺകൊറ്റക്കുട നിവർന്നൂ ആവണിപ്പലകയിട്ടവനിരുന്നൂ - ചുറ്റും ആരാധികമാർ തൊഴുതു നിന്നൂ നല്ല രസം അല്ലേ - പിന്നീടെന്തായി - അന്നത്തെ രാത്രി കഴിഞ്ഞപ്പോൾ - ഭൂമി കണ്ണും തിരുമ്മിയുണർന്നപ്പോൾ അവനില്ലവൻ വന്ന മഞ്ചലില്ലാ ആ കഥ കടംകഥയായിരുന്നൂ വന്നതമ്പിളിയമ്മാവനായിരുന്നൂ എവിടെപോയമ്മേ അമ്പിളിയമ്മാവൻ കടലിനക്കരെ ! കന്യാകുമാരിക്കടപ്പുറത്ത് സന്ധ്യമയങ്ങും കടപ്പുറത്ത് ഒരു സ്വർണ്ണമഞ്ചൽ താണു പറന്നുപോൽ അതിലിന്ദ്രജാലക്കാരൻ വന്നുപോൽ

Published by the catalogue editor. Rights remain with the original creators.