Professor poster

1972 · song 1

Aaraadhanaavigrahame

From Professor

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ആരാധനാവിഗ്രഹമേ അഞ്ജനവിഗ്രഹമേ ദേവാലയത്തിലിരുന്നപ്പോള്‍ നീ ആരായിരുന്നൂ  (ആരാധനാ.. ) വഴിയില്‍ - പെരുവഴിയില്‍ നിന്നെയെറിഞ്ഞതു വിധിയോ - കാലമോ ജ്ഞാനക്കണ്ണു തുറക്കാനറിയാത്ത ഞാനെന്ന ഭാവങ്ങളോ പൂജാരികളെവിടെ - ഇന്നു നിന്‍ പൊന്നമ്പലമെവിടെ (ആരാധനാ.. ) പിറകേ - തൊട്ടു പിറകേ പിന്‍തുടരുന്നതു നിഴലോ - ദാഹമോ പിറകേ -തൊട്ടു പിറകേ പിന്‍തുടരുന്നതു നിഴലോ - ദാഹമോ എന്നോ നിന്നെ പിരിയാനിടവന്നൊ- രേകാന്തവേദനയോ ആരാധകരെവിടെ- ഇന്നു നിന്‍ അന്തപ്പുരമെവിടെ (ആരാധനാ.. )

Published by the catalogue editor. Rights remain with the original creators.