Preethi poster

1972 · song 4

Kizhakku Ponmalayil

From Preethi

Credits

Singer
P Jayachandran
Lyricist
Dr Pavithran
Composer
AT Ummer

Lyrics

കിഴക്ക് പൊന്മലയില്‍ വിളക്ക് മണിവിളക്ക് ആയിരം തിരിയുള്ള നിലവിളക്ക് ആയിരം തിരിയുള്ള വിളക്ക് (കിഴക്ക്..) കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട് കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട് വിളക്കു കാണാന്‍ പോണവളേ - നില്‍ക്ക് തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക് - നിനക്ക് തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക് (കിഴക്ക്..) മാനത്തിന്‍ മാറത്ത് മഴമുകിലോ - പൂന്തുകിലോ മാനത്തിന്‍ മാറത്ത് മഴമുകിലോ പൂന്തുകിലോ ഒളിച്ചുവെച്ച ചെന്തെങ്ങിന്‍ കരിക്ക് എടുത്തു തന്നതാരു പെണ്ണേ നിനക്ക് - നിനക്ക് എടുത്തു തന്നതാരു പെണ്ണേ നിനക്ക് (കിഴക്ക്..) മാനത്തു മണിയറയില്‍ മാരനുമായ് കളിചിരിയില്‍ മാനത്തു മണിയറയില്‍ മാരനുമായ് കളിചിരിയില്‍ വീണുപോയ വെള്ളിയരഞ്ഞാണം കാണുമ്പോള്‍ പെണ്ണിനെന്തേ - നാണം നാണം കാണുമ്പോള്‍ പെണ്ണിനെന്തേ നാണം (കിഴക്ക്..)

Published by the catalogue editor. Rights remain with the original creators.