Postmaane Kaanaanilla poster

1972 · song 6

Pandoru Naalee

Credits

Singer
KJ Yesudas P Madhuri CO Anto
Lyricist
Vayalar
Composer
G Devarajan

Lyrics

പണ്ടൊരുനാളീ പട്ടണനടുവില്‍  പാതിരനേരം സൂര്യനുദിച്ചു പട്ടാപ്പകലുമഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു സന്മാര്‍ഗ്ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു അവരെത്തെരുവിലെ വേശ്യപ്പുരകള്‍- ക്കരികില്‍ക്കണ്ടു ജനങ്ങള്‍ ചിരിച്ചു കടലില്‍ നിന്നുവലിച്ചുകയറ്റിയ കള്ളപ്പൊന്നിന്‍ ചാക്കുകളോടെ കവലയിലെത്തിയ കൊലകൊമ്പന്മാര്‍ കാറിലിരുന്നു വിയര്‍ത്തുകുളിച്ചു രാഷ്ട്രീയക്കാര്‍ കവികള്‍ സാഹി- ത്യാചാര്യന്മാര്‍ നേതാക്കന്മാര്‍ മദ്യനിരോധന സംഘടനക്കാര്‍ വിപ്ലവകാരികളെന്നിവരൊക്കെ പട്ടക്കടയുടെ മുറ്റത്തേക്കുക- മഴ്ത്തിയൊഴുക്കിയ ലഹരിപ്പുഴയില്‍ കാവിയുടുത്തൊരു ഗീതായജ്ഞ- ക്കാരന്‍ പട്ടരു മുങ്ങിമരിച്ചു

Published by the catalogue editor. Rights remain with the original creators.