Postmaane Kaanaanilla poster

1972 · song 5

Kaithappazham

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

കൈതപ്പഴം കൈതപ്പഴം അന്നദാനകൈതപ്പഴം അന്നദാനകൈതപ്പഴം അല്ലിയോലകൈതപ്പഴം അകത്തമൃത്  - പുറത്തഴക് ആരും കണ്ടാൽ കൊതിയ്ക്കും അമ്മാനപ്പഴം അന്തിച്ചന്തയില്‍ ചരക്കുവാങ്ങാന്‍ വന്നവരേ അടുത്തുനോക്കൂ ഒന്നെടുത്തു നോക്കൂ കാട്ടുഞാവല്‍പ്പഴം പോലെ ചവര്‍ക്കുകില്ല ഇത് നാട്ടുമാവിന്‍ കനിപോലെ പുളിക്കുകില്ലാ ചുളനിറയെ തേനാണ് ഇളമണ്ണിന്‍ പൊന്നാണ് തുളച്ചു നോക്കൂ..... തുളച്ചുനോക്കൂ കടിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ  (കൈതപ്പഴം.. ) എന്നും വന്നെന്റെയടുത്തിരിക്കാറുള്ളവരേ തിരഞ്ഞെടുക്കൂ ഒന്നറിഞ്ഞെടുക്കൂ തേന്‍ വരിക്കക്കുടം പോലെ മടുക്കുകില്ലാ ഇത് കാളിനെല്ലിപ്പഴം പോലെ കയ്ക്കുകില്ലാ മുളനിറയെ കുളിരാണ്, കുളിര്‍ നിറയെ മുത്താണ് കുലുക്കിനോക്കൂ രുചിച്ചുനോക്കൂ വിലയ്ക്കുവാങ്ങൂ (കൈതപ്പഴം.. )

Published by the catalogue editor. Rights remain with the original creators.