Postmaane Kaanaanilla poster

1972 · song 3

Hippikalude Nagaram

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം തിരയും സ്വപ്നാടകരുടെ നഗരം ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും പെണ്‍കുട്ടികളുടെ നഗരം പ്രേമം നിശാസദനങ്ങളിലാക്കിയ കാമുകരുടെ നഗരം യുവ കാമുകരുടെ നഗരം അല്പം വിപ്ലവമല്‍പ്പം പ്രേമം അല്പം മോഹഭംഗം ദു:ഖമനശ്വര ദു:ഖം മനസ്സില്‍ അസ്വസ്ഥതയുടെ ആലസ്യം ഇതൊക്കെയാണീ നഗരത്തിന്‍ മുഖമുദ്രകള്‍ ചുണ്ടില്‍ കഞ്ചാവുബീഡികളെരിയും ചിന്തകന്മാരുടെ നഗരം ധ്യാനമമേരിക്കന്‍ മോഡലിലാക്കിയ യോഗികളുടെ നഗരം - യുവ യോഗികളുടെ നഗരം ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം തിരയും സ്വപ്നാടകരുടെ നഗരം ഹിപ്പികളുടെ നഗരം ലഹരി- ക്കുപ്പികളുടെ നഗരം

Published by the catalogue editor. Rights remain with the original creators.