Panimudakku poster

1972 · song 4

Viplavam Jayikkatte

Credits

Singer
KJ Yesudas P Jayachandran Ambili Raveendran Chorus Raghu C Thampi
Lyricist
Vayalar
Composer
MS Baburaj

Lyrics

ഇങ്ക്വിലാബ് സിന്ദാബാദ് തൊഴിലാളി ഐക്യം സിന്ദാബാദ് രക്തസാക്ഷികൾ സിന്ദാബാദ് മുതലാളിത്തം ഒഴിയട്ടെ വിപ്ലവം ജയിക്കട്ടെ വിപ്ലവം ജയിക്കട്ടെ വിഗ്രഹങ്ങൾ തകരട്ടെ വിശ്വപ്രകൃതിയെ വെല്ലുവിളിക്കും വിപ്ലവം ജയിക്കട്ടെ തോറ്റില്ല തോറ്റില്ല തോറ്റിട്ടില്ല തൊഴിലാളി വർഗ്ഗസമര പടയാളി യുഗവിപ്ലവത്തിൻ തേരാളി പടയാളീ - തേരാളീ (വിപ്ലവം..) സൂര്യനുദിക്കുന്നതവനു വേണ്ടി ഭൂമി ചലിക്കുന്നതവനു വേണ്ടി വെയിലും മഴയും മഞ്ഞും കാറ്റും നിലാവുമവനു വേണ്ടി വിത്തും വിയർപ്പും സ്വപ്നവുമിവിടെ വിതച്ചൂ ഞങ്ങൾ വിതച്ചൂ മുത്തും കതിരും പൂവും കനിയും മുളച്ചൂ മണ്ണിൽ മുളച്ചൂ പ്രയത്നമുദ്രകൾ മാറിൽ ചൂടിയ പ്രകൃതി - നിന്നെ വസന്തപുഷ്പകിരീടം ചാർത്താൻ വരുന്നു ഞങ്ങൾ ഇന്ത്യ ഞങ്ങടെ ജന്മഭൂമി ഇവിടം ഞങ്ങടെ യാഗഭൂമി പുതിയൊരു സംസ്കാരത്തിനു വേണ്ടി പൊരുതും രണഭൂമി രണഭൂമി - രണഭൂമി - രണഭൂമി (വിപ്ലവം...)

Published by the catalogue editor. Rights remain with the original creators.