Panimudakku poster

1972 · song 3

Vijayadashami Vidarumee

Credits

Singer
S Janaki P Susheeladevi
Lyricist
Vayalar
Composer
MS Baburaj

Lyrics

വിജയദശമി വിടരുമീ വ്യവസായയുഗത്തിലേ വിജയദശമി വിജയദശമി പൂവിരല്‍ കൊണ്ടു നിലത്തെഴുതിച്ചു പുതിയൊരക്ഷരമാലാ (വിജയദശമി..) ഈ തൊഴില്‍ശാലതന്‍ മതില്‍ക്കെട്ടില്‍ ഈ പുകക്കുഴലിന്‍ അടിത്തട്ടില്‍ ഈ യുഗമുണരാന്‍ ഒരുമിച്ചുണരാന്‍ അസ്ഥിയും മജ്ജയും മനുഷ്യമാംസവും എത്ര വെന്തുരുകീ - ഇതുവരെ എത്ര ഹൃദയങ്ങളുരുകീ (വിജയദശമി..) ഈ കുരുക്ഷേത്രത്തിന്‍ മതില്‍ക്കെട്ടില്‍ ഈ പ്രിയയമുനതന്‍ മണല്‍ത്തട്ടില്‍ ഈ സ്വരമുയരാന്‍ - ഉയരാന്‍ - ഒരുമിച്ചുയരാന്‍ സത്യവും ധര്‍മ്മവും സ്വാതന്ത്ര്യദാഹവും എത്ര കഥയെഴുതീ - ഇതുവരെ എത്ര ചുടുരക്തമൊഴുകീ (വിജയദശമി..)

Published by the catalogue editor. Rights remain with the original creators.