1972 · song 2

Lahari Madalahari

From Paavakutty

Credits

Singer
LR Eeswari
Lyricist
Thikkurissi Sukumaran Nair
Composer
T Pathman

Lyrics

ലഹരീ മദലഹരീ ജീവിതമദിരോത്സവ മദലഹരി ഓ... ലഹരീ മദലഹരീ ജീവിതമദിരോത്സവ മദലഹരി ഓ... മുഖമോ ചന്ദ്രബിംബം കഥപറയും എൻ നിതംബം നെഞ്ചിൽ കനകകുംഭം ഇവ കണ്ടാലെന്തോരിമ്പം..ഇമ്പം ലഹരീ മദലഹരീ ജീവിതമദിരോത്സവ മദലഹരി ഓ... കരളിൽ പ്രേമകീർത്തനം കൈയ്യിൽ പാനഭാജനം ചുണ്ടിൽ മധു രസായനം ചെയ്യാം ഞാൻ ആലിംഗനം ആലിംഗനം ലഹരീ മദലഹരീ ജീവിതമദിരോത്സവ മദലഹരി ഓ... മദനൻ വിടുന്ന ബാണം കൊണ്ടു  മാറി എന്റെ നാണം ഉടലിലെന്തിനാഭരണം -എന്നെ ഉടനേ വന്നു പുണരണം പുണരണം ലഹരീ മദലഹരീ ജീവിതമദിരോത്സവ മദലഹരി ഓ...

Published by the catalogue editor. Rights remain with the original creators.