Oru Sundariyude Katha poster

1972 · song 4

Seethappakshi Seethappakshi

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ  ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ സീതപ്പക്ഷീ സീതപ്പക്ഷീ - നിന്റെ  ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ സീതപ്പക്ഷീ സീതപ്പക്ഷീ കല്യാണവില്ലുകുലയ്ക്കും  കര്‍ണ്ണികാരമാലയിടീയ്ക്കും ഒരുനാ‍ള്‍ ആ കൈവല്ലികളില്‍ നാഥന്‍  നിന്നെ കോരിയെടുക്കും പീതാംബരമാകെയിലഞ്ഞും  പീലിച്ചുരുള്‍ കൂന്തലഴിഞ്ഞും  നിന്നെ വെളുപ്പിനു കണികണ്ടാല്‍ നിത്യമംഗല്യം ഗ്രാമകന്യകമാര്‍ക്കെല്ലാം  നിത്യമംഗല്യം (സീതപ്പക്ഷീ...) ശൃംഗാരസ്വപ്നമുണര്‍ത്തും  ചുണ്ടുകൊണ്ടുമുത്തണിയിക്കും ഒരുനാള്‍ ആ ശ്രീവത്സാങ്കിത വക്ഷസ്സില്‍  നീ വീണുമയങ്ങും നാല്പാമരപൂഞ്ചോലകളില്‍ നാലാംകുളികഴിഞ്ഞു വരുമ്പോള്‍ നിന്നെ വെളുപ്പിനു കണികണ്ടാല്‍ നിത്യതാരുണ്യം ഗ്രാമസുന്ദരിമാര്‍ക്കെല്ലാം നിത്യതാരുണ്യം (സീതപ്പക്ഷീ....)

Published by the catalogue editor. Rights remain with the original creators.