Nrithasala poster

1972 · song 1

Chirichathu Chilankayalla

From Nrithasala

Credits

Singer
LR Eeswari
Lyricist
Sreekumaran Thampi
Composer
V Dakshinamoorthy

Lyrics

ചിരിച്ചതു ചിലങ്കയല്ല ചിലമ്പുമെൻ പൂവനം വിളിച്ചതെൻ ഗാനമല്ല തുളുമ്പുമെൻ യൗവനം യൗവനം - യൗവനം - യൗവനം (ചിരിച്ചതു.. ) പ്രേമമദം കൊള്ളും ഗാനരസം ഗാനമദം കൊള്ളും പാദസരം  രാഗതാള സംഗമത്തിൻ സുഖമറിയാമോ രാത്രിവണ്ടിൻ ചുണ്ടിലൂറും സ്വരമറിയാമോ അറിയാമോ - അറിയാമോ - അറിയാമോ കൊഴിയുന്നു യാമസുമം കൊഴിയുന്നു പൂമണം ഒരുമിച്ചു നാം നുകരും ഓർമ്മതൻ തേന്മണം തേന്മണം - തേന്മണം - തേന്മണം ചിരിച്ചതു ചിലങ്കയല്ല ജനനി തൻ ജീവനം വിളിച്ചത് വീണയല്ല വിങ്ങുമെൻ ഗദ്ഗദം - ഗദ്ഗദം (ചിരിച്ചതു.. ) കണ്ണിൽ കാമദളം പൂത്തുലയും കാണാക്കരളിതളോ നൊന്തെരിയും  സ്വർഗ്ഗരാജ്യക്കാമിനിയായ് ഞാൻ നടിക്കുന്നു ദുഃഖഭൂമി സ്വപ്നഭൂമിയായുണരുന്നു ഉണരുന്നു - ഉണരുന്നു - ഉണരുന്നൂ മടുമലർ മുകുളമല്ലാ മാതാവിൻ നൊമ്പരം പകർന്നതു രാഗമല്ല പടരുമെൻ ഗദ്ഗദം - ഗദ്ഗദം

Published by the catalogue editor. Rights remain with the original creators.