Mayiladumkunnu poster

1972 · song 5

Thaalikkuruthola

Credits

Singer
P Leela
Lyricist
Vayalar
Composer
G Devarajan

Lyrics

താലിക്കുരുത്തോല പീലിക്കുരുത്തോല താഴ്വരത്തെങ്ങിലെ പൊന്നോല പൊന്നോല വെട്ടി പൂപ്പന്തു കെട്ടി പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു പന്തുകളിക്കാരാ പന്തുവേണോ ഒരു പന്തുവേണോ (താലിക്കുരുത്തോല..) ഈ മയിലാടുംകുന്നു മറന്നേ പോയോ അന്നു കിള്ളിയംകാട്ടിലൊളിച്ചു കളിച്ചതും കളിവീടു വെച്ചതും കറിവെച്ചുണ്ടതും മറന്നുപോയോ വന്നെങ്കില്‍  ഒന്നു വന്നെങ്കില്‍ ഈ വളയിട്ട കൈകളില്‍ വാരിയെടുത്തു വെച്ചൂഞ്ഞാലാട്ടും ഞാന്‍ (താലിക്കുരുത്തോല...) ഈ മണിമലയാറു മറന്നേപോയോ അന്നു കളിവള്ളങ്ങള്‍ തുഴഞ്ഞു നടന്നതും വലവീശിനിന്നതും പുഴമീന്‍ പിടിച്ചതും മറന്നുപോയോ കണ്ടെങ്കില്‍  ഒന്നു കണ്ടെങ്കില്‍ ഈ കരളിലെ ചൂണ്ടയില്‍ കൊത്തിയെടുത്തും കൊണ്ടോടിയൊളിക്കും ഞാന്‍ (താലിക്കുരുത്തോല..)

Published by the catalogue editor. Rights remain with the original creators.